SFI എന്ന ''ഗുണ്ടാപട''ക്ക് ഇല്ലാത്ത ഇമേജ് ഉണ്ടാക്കാന്‍ വല്ലാണ്ട് ബുദ്ധിമുട്ടുന്ന ദേശാഭിമാനി എന്ന 'ദേശാപമാനി' ക്ക് നല്ല നമസ്കാരത്തൊടെ തുടങ്ങട്ടെ,
സ്കൂള്‍പാര്‍ലമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട് ദേശാഭിമാനി കൊല്ലം എഡിഷനില്‍ ഇന്ന് രണ്ടാം പേജില്‍ ഒരു വാര്‍ത്ത കണ്ടു.ഇതില്‍ പറയുന്ന ഉജ്ജ്വലവിജയം എവിടെയാണെന്ന് മനസ്സിലാകുന്നില്ല.ഇവിടെ വിഷയം അതല്ല.
SFI യുടെ വിജയിച്ച ചെയര്‍മാന്‍മാരായി കുറച്ച് പേരുകള്‍ ഞാന്‍ കണ്ടു.കരുനാഗപ്പള്ളി മോഡല്‍ സ്കൂളില്‍ നിന്നും SFI യുടെ അജ്മല്‍ ആണ് ചെയര്‍മാന്‍ എന്നാണ് വാര്‍ത്തയില്‍.അവിടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത് KSU വിന്റെ അനുരാജ് ആണ്..വര്‍ഷങ്ങളായുള്ള ചെങ്കോട്ട തകര്‍ത്തെറിഞ്ഞാണ് അനുരാജിന്റെ ഉജ്ജ്വല വിജയം.പിന്നെ കണ്ടത് ക്ലാപ്പന സ്കൂളില്‍ ചെയര്‍മാന്‍ ആയി SFI യുടെ പ്രതുല്‍ വിജയിച്ചുവെന്ന്.ക്ലാപ്പനസ്കൂളില്‍ നിന്ന് ചെയര്‍മാനായത് KSU വിന്റെ പ്രഫുല്‍ ആണ്.ഈ രണ്ട് സ്കൂളുകളും എന്റെ നിയോജക മണ്ഡലത്തിലായത് കൊണ്ടാണ് ഈ രണ്ടിടത്തെ കാര്യം മാത്രം പറഞ്ഞത്.ഇത് പോലെ തന്നെയാണ് ജില്ലയില്‍ മൊത്തം കാര്യവും.പല ചെങ്കോട്ടകളും തകരുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പില്‍ കണ്ടത് വാര്‍ത്തവന്നതൊ ആടിനെ പട്ടിയാക്കുന്ന രീതിയില്‍.
ആയതിനാല്‍ കള്ളത്തരവും കള്ളവാര്‍ത്തയുമായി നടക്കുന്ന 'ദേശാപമാനി'യോട് ഒരപേക്ഷ,
അച്ഛനാരാ എന്ന ചോദ്യത്തിന്
പള്ളീലച്ചനെ ചൂണ്ടിക്കാണിക്കുവാന്‍ SFI യെ പഠിപ്പിക്കരുതേ!!!!!!
2016 ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച
ഇതും ഇവിടുത്തെ കഥ
ലേബലുകള്‍:
elecsion in kerala,
ghandi ji,
independence in India,
india,
Indian independence,
indian national congress,
jewahar lal n,
kerala congress,
kerala indian national congress,
oomman chandi,
Sonia ghandi
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ