ലോക മനസ്സാക്ഷിയുടെ മാണിക്യ കൊട്ടാരത്തിൽ വിരാജിക്കുന്ന മഹനീയ സുൽത്താൻ ,ഭാരതാംബക്ക് വേണ്ടി പിടഞ്ഞു വീണ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ പ്രസ്ഥാനം !!
മതത്തിൻറെ പേരിൽ വിഘടന വാദം ഉയർത്തിയ മുസ്‌ലിംലീഗിനോട് , "അല്ലാഹുവിന് സുജൂദ് ചെയ്യുന്ന ഓരോ തരി മണ്ണും പ്രപഞ്ചത്തിൽ എവിടെയാണെങ്കിലും അത് മസ്ജിദാണെന്ന പ്രവാചകൻറെ പ്രകീർത്തനം പ്രകമ്പനം കണക്കെ പ്രസ്താവിച്ച് ,മതത്തിൻറെ പേരിൽ എന്തിനീ രാജ്യം കീറിമുറിക്കണം എന്ന വിളിച്ച് പറഞ്ഞ വിഭജന,വിഘടന വാദത്തെ ശക്തിയുക്തം എതിർത്ത നെഹ്‌റുജിയുടെ പ്രസ്ഥാനം !!
ഹിന്ദു - മുസ്ലിം ഐക്യം ഇല്ലാതെ ഒരു ഇന്ത്യയില്ല ,എന്നുറക്കെ ഉൽഖോഷിച്ച് കൊണ്ട് ,ഞാനൊരു ഒന്നാംതരം മുസ്ലിം ആണെന്നും മുസ്ലിമിൻറെ പേര് പറഞ്ഞുള്ള പാകിസ്താൻ നിർമാണത്തിന് എന്നെ കിട്ടില്ല എന്ന് മുസ്ലിം ലീഗ് നേതാവ് വിഭജന വിഘടന വാദി ജിന്നയുടെ മുഖത്തേക്ക് നോക്കി ആക്രോശിച്ച ഇൻഡ്യൻ സോഷ്യലിസ്റ്റ് ഇസ്ലാമിസ്റ്റ് ആയിരുന്ന,ഇൻഡ്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മനത്രി,ലോകം കണ്ട എറ്റവും നല്ല ഖുർആൻ പണ്ഡിതൻ മൗലാനാ അബ്ദുൽകലാം ആസാദിന്റെ പ്രസ്ഥാനം !!
ഉറങ്ങിക്കിടന്ന ഇൻഡ്യൻ മുസ്ലിംകളെ രാജ്യസ്നേഹതിന്റെ വീരഗാഥകൾ പറഞ്ഞു കേൾപിച്ചു സ്വാതന്ത്ര്യ സമര പോരാട്ടഭൂമിയിലേക്ക് ആനയിച്ച,
വിഘടന വാദത്തെ നഖശിഖാന്തം എതിർതതിന്റ് പേരിൽ മുസ്ലിം ലീഗിൻറെ കണ്ണിലെ കരടായി മാറിയ ധീരനായ വീരപുത്രൻ ,കൊടുങ്ങല്ലൂരിന്റെ സന്തതി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിൻറെ പ്രസ്ഥാനം !!
ഈ നാടിനു വേണ്ടി ഞാൻ ജീവിച്ചു.
ഈ നാടിനു വേണ്ടി ഇപ്പഴും ജീവിക്കുന്നു.
ഇനിയും ഈ നാടിനു വേണ്ടി ജീവിക്കും.
ഈ രാജ്യത്തിന് വേണ്ടി വന്നാൽ എൻറെ രകതതുള്ളികൾ കൊണ്ട് ഇതിഹാസം എഴുതും എന്ന് പറഞ്ഞ് രാജ്യത്തിന് വേണ്ടി പിടഞ്ഞു വീണ ലോകം കണ്ട ഒരേ ഒരു ഉരുക്കുവനിത,
ഇന്ദിരാജിയുടെ പ്രസ്ഥാനം !!
പിറന്ന മണ്ണിനോട് പിരിഷം കാണിച്ചതിന്റെ പേരിൽ പിടഞ്ഞു വീഴേണ്ടി വന്ന ലോകം കണ്ട മാതൃകാ ഭരണാധികാരി രാജീവിന്റെ പ്രസ്ഥാനം.!
645 ജില്ലകൾ അടങ്ങിയ കോടാനുകോടി കാതങ്ങൾ ഉള്ള ഇന്ത്യ രാജ്യത്തിലെ ഇത്തിരി പോന്ന ഒരു ഇട്ടാവട്ടത്തിലെ ഇറയത്ത് ഇരുന്ന് കൊണ്ട് ഇമവെട്ടം കാണിച്ച് ഇൻഡ്യൻ നാഷണൽ കോണ്‍ഗ്രസിന് നേരെ നോക്കി ഇത്തിരി മുള്ളിയാലും മുക്കിയാലും മുട്ടൽ മാറുമെന്നല്ലാതെ വിഘടന വിഭജന വാദി സന്തതികളേ ഒന്നോർക്കുക.
ഇടനെഞ്ച് തകർക്കുന്ന ബ്രിട്ടീഷ് റൈഫിളുകൾക്ക് മുന്നിൽ വിരിമാറു കാണിച്ച് ഇടറാതെ, തളരാതെ,പതറാതെ പോരാടി, ഇന്ന് നീയടക്കം വലിച്ചു കയറ്റുന്ന സ്വാതന്ത്ര്യത്തിൻറെ ജീവവായു കൊണ്ട് ഈ നാടിന് പുതുജീവൻ നൽകിയ ഞങ്ങളുടെ ചങ്കിലെ ചോരയായ ഈ ഇതിഹാസ പ്രസ്ഥാനത്തെ ഈർക്കിൽ കൊടിയായ
നിങ്ങൾക്ക് ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാൻ
കഴിയില്ല !!
ജയ് _ഇന്ത്യന് നാഷണല് കോണ്ഗ്രസ് കോണ്‍ഗ്രസ്_
*അഭിമാനിക്കുക കോണ്ഗ്രസ്ആയതിൽ*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ