സമ്പന്ന രാജ്യമായ റുമാനിയയിൽ നിന്നും ഇവിടെവന്നു ATM കവർച്ച നടത്തിയതും അതിലൊരുവനെ വളരെ വേഗത്തിൽ പോലീസ് ബോംബയിൽ നിന്നും പിടിച്ചതും നമ്മളറിഞ്ഞു!!
ഇത്രയും വേഗം കള്ളനെ പിടിച്ച പൊലീസിന് അഭിനന്ദനങ്ങൾ, ഞങ്ങടെ പോലീസ് ഇങ്ങനാ എന്നും പറഞ്ഞു ഭരണകർത്താക്കൾ വീമ്പുപറയുമ്പോഴും, പൊതുജനങ്ങൾ കള്ളനെ പിടിച്ചതിൽ ആശ്വസിക്കുമ്പോഴും നമ്മൾ ചിന്തിക്കേണ്ട മറ്റൊരു ചോദ്യമുണ്ട് !!
"ഇത്രയും ഹൈടെക് വിദ്യയൊക്കെ കണ്ടുപിടിച്ച് അങ്ങ് റുമാനിയയിൽ നിന്ന് ഇവിടെ വന്ന് ATM ഡാറ്റാ സംഘടിപ്പിച്ച് മോഷണം നടത്തണ വിരുതൻമാർക്ക് ആ ATM കൗണ്ടറിൽ CC TV ഉള്ള കാര്യം അറിയില്ലായിരുന്നോ" ?
ഇത്രയൊക്കെ ചെയ്ത ഇവൻമ്മാർ ഇങ്ങനെ ഒരു മണ്ടത്തരം കാണിക്കുമോ ? അതോ പോലീസിനെയും ജനങ്ങളേയും മണ്ടൻമ്മാരാക്കി ശ്രദ്ധതിരിച്ച് മറ്റെന്തെങ്കിലും വലിയ കവർച്ചകൾ ചെയ്യാനുള്ള സൈക്കോളജിക്കൽ മൂവാണോ ????
ബാങ്കിങ്മേഘല ഇത്രയേറെ അഡ്വാൻസിടായ നമ്മുടെ നാട്ടിൽ വളരെ സമ്പന്നമായ ഒരു രാജ്യത്തിൽ നിന്നും വെറുമൊരു ATM കവർച്ചക്കു മാത്രമായി അവർ ഇവിടെ വരുമോ?? എയർപോർട്ടിലും താമസിക്കുന്ന ഹോട്ടലുകളിലും ഒറിജിനൽ ഐഡി കളും പാസ്പോർട്ട് വിവരങ്ങളും നൽകുമോ??
ദൃശ്യങ്ങൾ കണ്ടാലറിയാം അവർ ATM കൗണ്ടറിലെ CCTV മറയ്ക്കാനോ അതിൽനിന്നും ഒഴിഞ്ഞു നിൽക്കാനോ മുഖം മറയ്ക്കാനോ ഒന്നും ശ്രമിക്കുന്നില്ല അപ്പോൾ താമസിക്കുന്ന ഹോട്ടൽ മുതൽ സഞ്ചരിക്കുന്ന വഴികളിലും ബാങ്കുകളിലും സ്ഥാപനങ്ങളിലും എന്തിനേറെ പെട്ടിക്കടകളിൽ പോലും CCTV ഉള്ളകാര്യം അറിഞ്ഞുകൊണ്ടു ഇത്തരം ഒരു മണ്ടത്തരം കാണിക്കുമോ??
എന്തിനും ഏതിനും മോക്ഡ്രിൽ നടക്കുന്ന നമ്മുടെ നാട്ടിൽ, നമ്മുടെ പോലീസിന്റെ കാര്യക്ഷമത പരീക്ഷിക്കാൻ ഒരു വലിയ കവർച്ച സംഘം നടത്തിയ മോക്ഡ്രിൽ ആണോ ഇത്?? ചെസ്സുകളിയിൽ സ്വന്തം കരുക്കൾ ബലികൊടുത്ത് എതിരാളിയുടെ ശ്രദ്ധതിരിച്ചു വിജയം നേടുന്ന രീതിയുണ്ട്, അപ്രകാരം ഒന്നുരണ്ടു പേരെ പിടിക്കാനായി പോലീസിന്റെ ശ്രദ്ധതിരിക്കുവാനാണോ , ഈ മോഷണം ??
ഓർക്കുക ഇന്ന് ഭാരതത്തിൽവച്ച് ഏറ്റവും കൂടുതൽ അമൂല്യ സമ്പത്തു സൂക്ഷിക്കുന്ന സ്ഥലം പദ്മനാഭ സ്വാമി ക്ഷേത്രമാണ്, കേരളത്തിൽ ഏറ്റവും കൂടുതൽ പണവും സ്വർണവും സൂകിഷിക്കുന്നത് റിസർവ് ബാങ്കിന്റെ ബേക്കറി ജങ്ഷനിൽ ഉള്ള ശാഖയിലാണ്, വിവിധ ബാങ്കുകളുടെ ഹെഡ് ഓഫീസുകളും വലിയ ധനകാര്യ സ്ഥാപനങ്ങളും ഒക്കെയുള്ള തിരുവനന്തപുരത്തു ഈ കവർച്ചക്ക് വേദിയൊരുങ്ങിയത് ഇവിടെനിന്നെല്ലാം വളരെ അകലെയല്ലാതെ വെള്ളയമ്പലം ജങ്ങ്ഷനിൽ. അതുകൊണ്ടു തന്നെ ഇവിടെ നടക്കുന്ന കവർച്ചയുമായി ബന്ധപെട്ടു പോലീസിന്റെ കാര്യക്ഷമത പരീക്ഷിക്കുകയായിരുന്നോ ഈ കവർച്ചയുടെ ലക്ഷ്യം ??
എങ്കിൽ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം കൂടെയുണ്ട് വെള്ളയമ്പലത്തിനു സമീപത്തുള്ള കവടിയാർ കൊട്ടാരം, അവിടെനിന്നും നമുക്ക് അറിയാവുന്നതും അല്ലാത്തതുമായ തുരങ്കങ്ങൾ പദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്കും, കടൽത്തീരത്തേക്കും പാളയം, പട്ടം കൊട്ടാരങ്ങളിലേക്കും മറ്റു വിവിധ ഭാഗങ്ങളിലേക്കും ഉള്ളതായി കേട്ടിട്ടുണ്ട്,, രാജഭരണ കാലത്തു നിർമിക്കപ്പെട്ട ഇവയെ കുറിച്ച് വ്യക്തമായ ധാരണകൾ ഇന്നും നമ്മുടെ അധികാരികൾക്കുപോലുമില്ല, അപ്രകാരമുള്ള കവടിയാർ കൊട്ടാരത്തിനു സമീപമുള്ള ഈ പ്രദേശത്തെ പോലീസിന്റെ കാര്യക്ഷമത അളക്കുകയെന്നതാണ് ഈ കവർച്ചയുടെ ലക്ഷ്യമെങ്കിൽ അധികം താമസിക്കാതെ മറ്റൊരു വലിയ മോഷണ വാർത്ത ലോകം ഞെട്ടലോടെ അറിയേണ്ടി വന്നേക്കാം !!
നമ്മുടെ പോലീസും അധികാരപ്പട്ടവരും കൂടുതൽ ജാഗ്രതപാലിക്കേണ്ടിയിരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ