2016 ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ഇതും ഇവിടുത്തെ കഥ

SFI എന്ന ''ഗുണ്ടാപട''ക്ക് ഇല്ലാത്ത ഇമേജ് ഉണ്ടാക്കാന്‍ വല്ലാണ്ട് ബുദ്ധിമുട്ടുന്ന ദേശാഭിമാനി എന്ന         'ദേശാപമാനി' ക്ക് നല്ല നമസ്കാരത്തൊടെ തുടങ്ങട്ടെ,
സ്കൂള്‍പാര്‍ലമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട് ദേശാഭിമാനി കൊല്ലം എഡിഷനില്‍ ഇന്ന് രണ്ടാം പേജില്‍ ഒരു വാര്‍ത്ത കണ്ടു.ഇതില്‍ പറയുന്ന ഉജ്ജ്വലവിജയം എവിടെയാണെന്ന് മനസ്സിലാകുന്നില്ല.ഇവിടെ വിഷയം അതല്ല.
SFI യുടെ വിജയിച്ച ചെയര്‍മാന്‍മാരായി കുറച്ച് പേരുകള്‍ ഞാന്‍ കണ്ടു.കരുനാഗപ്പള്ളി മോഡല്‍ സ്കൂളില്‍ നിന്നും SFI യുടെ അജ്മല്‍ ആണ് ചെയര്‍മാന്‍ എന്നാണ് വാര്‍ത്തയില്‍.അവിടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത് KSU വിന്റെ അനുരാജ് ആണ്..വര്‍ഷങ്ങളായുള്ള ചെങ്കോട്ട തകര്‍ത്തെറിഞ്ഞാണ് അനുരാജിന്റെ ഉജ്ജ്വല വിജയം.പിന്നെ കണ്ടത് ക്ലാപ്പന സ്കൂളില്‍ ചെയര്‍മാന്‍ ആയി SFI യുടെ പ്രതുല്‍ വിജയിച്ചുവെന്ന്.ക്ലാപ്പനസ്കൂളില്‍ നിന്ന് ചെയര്‍മാനായത് KSU വിന്റെ പ്രഫുല്‍ ആണ്.ഈ രണ്ട് സ്കൂളുകളും എന്റെ നിയോജക മണ്ഡലത്തിലായത് കൊണ്ടാണ് ഈ രണ്ടിടത്തെ കാര്യം മാത്രം പറഞ്ഞത്.ഇത് പോലെ തന്നെയാണ് ജില്ലയില്‍ മൊത്തം കാര്യവും.പല ചെങ്കോട്ടകളും തകരുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പില്‍ കണ്ടത് വാര്‍ത്തവന്നതൊ ആടിനെ പട്ടിയാക്കുന്ന രീതിയില്‍.
ആയതിനാല്‍ കള്ളത്തരവും കള്ളവാര്‍ത്തയുമായി നടക്കുന്ന 'ദേശാപമാനി'യോട് ഒരപേക്ഷ,
അച്ഛനാരാ എന്ന ചോദ്യത്തിന്
പള്ളീലച്ചനെ ചൂണ്ടിക്കാണിക്കുവാന്‍ SFI യെ പഠിപ്പിക്കരുതേ!!!!!!

ഇങ്ങനേയും ഒരു തമാശ

https://youtu.be/Xst37Vr0PIk

വേറിട്ടചിന്ത

സമ്പന്ന രാജ്യമായ റുമാനിയയിൽ നിന്നും ഇവിടെവന്നു ATM കവർച്ച നടത്തിയതും അതിലൊരുവനെ വളരെ വേഗത്തിൽ പോലീസ് ബോംബയിൽ നിന്നും പിടിച്ചതും നമ്മളറിഞ്ഞു!!

ഇത്രയും വേഗം കള്ളനെ പിടിച്ച പൊലീസിന് അഭിനന്ദനങ്ങൾ, ഞങ്ങടെ പോലീസ് ഇങ്ങനാ എന്നും പറഞ്ഞു ഭരണകർത്താക്കൾ വീമ്പുപറയുമ്പോഴും, പൊതുജനങ്ങൾ കള്ളനെ പിടിച്ചതിൽ ആശ്വസിക്കുമ്പോഴും നമ്മൾ ചിന്തിക്കേണ്ട മറ്റൊരു ചോദ്യമുണ്ട് !!

"ഇത്രയും ഹൈടെക് വിദ്യയൊക്കെ കണ്ടുപിടിച്ച് അങ്ങ് റുമാനിയയിൽ നിന്ന് ഇവിടെ വന്ന് ATM ഡാറ്റാ സംഘടിപ്പിച്ച് മോഷണം നടത്തണ വിരുതൻമാർക്ക് ആ ATM കൗണ്ടറിൽ CC TV ഉള്ള കാര്യം അറിയില്ലായിരുന്നോ" ?

ഇത്രയൊക്കെ ചെയ്ത ഇവൻമ്മാർ ഇങ്ങനെ ഒരു മണ്ടത്തരം കാണിക്കുമോ ? അതോ പോലീസിനെയും ജനങ്ങളേയും മണ്ടൻമ്മാരാക്കി ശ്രദ്ധതിരിച്ച് മറ്റെന്തെങ്കിലും വലിയ കവർച്ചകൾ ചെയ്യാനുള്ള സൈക്കോളജിക്കൽ മൂവാണോ ????

ബാങ്കിങ്മേഘല ഇത്രയേറെ അഡ്വാൻസിടായ നമ്മുടെ നാട്ടിൽ വളരെ സമ്പന്നമായ ഒരു രാജ്യത്തിൽ നിന്നും വെറുമൊരു ATM കവർച്ചക്കു മാത്രമായി അവർ ഇവിടെ വരുമോ?? എയർപോർട്ടിലും താമസിക്കുന്ന ഹോട്ടലുകളിലും ഒറിജിനൽ ഐഡി കളും പാസ്പോർട്ട് വിവരങ്ങളും നൽകുമോ??

ദൃശ്യങ്ങൾ കണ്ടാലറിയാം അവർ ATM കൗണ്ടറിലെ CCTV മറയ്ക്കാനോ അതിൽനിന്നും ഒഴിഞ്ഞു നിൽക്കാനോ മുഖം മറയ്ക്കാനോ ഒന്നും ശ്രമിക്കുന്നില്ല അപ്പോൾ താമസിക്കുന്ന ഹോട്ടൽ മുതൽ സഞ്ചരിക്കുന്ന വഴികളിലും ബാങ്കുകളിലും സ്ഥാപനങ്ങളിലും എന്തിനേറെ പെട്ടിക്കടകളിൽ പോലും CCTV ഉള്ളകാര്യം അറിഞ്ഞുകൊണ്ടു ഇത്തരം ഒരു മണ്ടത്തരം കാണിക്കുമോ??

എന്തിനും ഏതിനും മോക്ഡ്രിൽ നടക്കുന്ന നമ്മുടെ നാട്ടിൽ, നമ്മുടെ പോലീസിന്റെ കാര്യക്ഷമത പരീക്ഷിക്കാൻ ഒരു വലിയ കവർച്ച സംഘം നടത്തിയ മോക്ഡ്രിൽ ആണോ ഇത്?? ചെസ്സുകളിയിൽ സ്വന്തം കരുക്കൾ ബലികൊടുത്ത് എതിരാളിയുടെ ശ്രദ്ധതിരിച്ചു വിജയം നേടുന്ന രീതിയുണ്ട്, അപ്രകാരം ഒന്നുരണ്ടു പേരെ പിടിക്കാനായി പോലീസിന്റെ ശ്രദ്ധതിരിക്കുവാനാണോ , ഈ മോഷണം ??

ഓർക്കുക ഇന്ന് ഭാരതത്തിൽവച്ച് ഏറ്റവും കൂടുതൽ അമൂല്യ സമ്പത്തു സൂക്ഷിക്കുന്ന സ്ഥലം പദ്മനാഭ സ്വാമി ക്ഷേത്രമാണ്, കേരളത്തിൽ ഏറ്റവും കൂടുതൽ പണവും സ്വർണവും സൂകിഷിക്കുന്നത് റിസർവ് ബാങ്കിന്റെ ബേക്കറി ജങ്ഷനിൽ ഉള്ള ശാഖയിലാണ്, വിവിധ ബാങ്കുകളുടെ ഹെഡ് ഓഫീസുകളും വലിയ ധനകാര്യ സ്ഥാപനങ്ങളും ഒക്കെയുള്ള തിരുവനന്തപുരത്തു ഈ കവർച്ചക്ക് വേദിയൊരുങ്ങിയത് ഇവിടെനിന്നെല്ലാം വളരെ അകലെയല്ലാതെ വെള്ളയമ്പലം ജങ്ങ്ഷനിൽ. അതുകൊണ്ടു തന്നെ ഇവിടെ നടക്കുന്ന കവർച്ചയുമായി ബന്ധപെട്ടു പോലീസിന്റെ കാര്യക്ഷമത പരീക്ഷിക്കുകയായിരുന്നോ ഈ കവർച്ചയുടെ ലക്‌ഷ്യം ??

എങ്കിൽ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം കൂടെയുണ്ട് വെള്ളയമ്പലത്തിനു സമീപത്തുള്ള കവടിയാർ കൊട്ടാരം, അവിടെനിന്നും നമുക്ക് അറിയാവുന്നതും അല്ലാത്തതുമായ തുരങ്കങ്ങൾ പദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്കും, കടൽത്തീരത്തേക്കും പാളയം, പട്ടം കൊട്ടാരങ്ങളിലേക്കും മറ്റു വിവിധ ഭാഗങ്ങളിലേക്കും ഉള്ളതായി കേട്ടിട്ടുണ്ട്,, രാജഭരണ കാലത്തു നിർമിക്കപ്പെട്ട ഇവയെ കുറിച്ച് വ്യക്തമായ ധാരണകൾ ഇന്നും നമ്മുടെ അധികാരികൾക്കുപോലുമില്ല, അപ്രകാരമുള്ള കവടിയാർ കൊട്ടാരത്തിനു സമീപമുള്ള ഈ പ്രദേശത്തെ പോലീസിന്റെ കാര്യക്ഷമത അളക്കുകയെന്നതാണ് ഈ കവർച്ചയുടെ ലക്ഷ്യമെങ്കിൽ അധികം താമസിക്കാതെ മറ്റൊരു വലിയ മോഷണ വാർത്ത ലോകം ഞെട്ടലോടെ അറിയേണ്ടി വന്നേക്കാം !!

നമ്മുടെ പോലീസും അധികാരപ്പട്ടവരും കൂടുതൽ ജാഗ്രതപാലിക്കേണ്ടിയിരിക്കുന്നു

വിചിന്തനം

നാട് കാണാനും ഉല്ലാസ യാത്രകള്ക്കും കാഴ്ചകള്‍ ആസ്വദിക്കാനും പലപ്പോഴും പല സ്ഥലങ്ങളിലേക്കും വിനോദകേന്ദ്രങ്ങളിലേക്കും പോകുന്നവരാണ് നമ്മളൊക്കെ . ഇടയ്ക്ക് എപ്പോഴെങ്കിലും അവസരമുണ്ടാക്കി നാം സന്ദര്‍ശിക്കേണ്ട ചില കേന്ദ്രങ്ങളും ഉണ്ട്.

1) ആശുപത്രി

2) വൃദ്ധ സദനങ്ങള്‍

3) ഭ്രാന്താലയങ്ങള്‍ / മാനസിക രോഗ കേന്ദ്രങ്ങള്‍

4) ബധിര മൂക വികലാംഗ മന്ദിരങ്ങള്‍

5) അഗതി അനാഥ മന്ദിരങ്ങള്‍

6) മാരകവും ഭീകരവുമായ രോഗം ബാധിച്ചു മരണം കാത്തു കിടക്കുന്ന രോഗികളുള്ള വീടുകള്‍

ഗുണങ്ങള്‍ ഒരു പാടുണ്ട്

1) നാമെത്ര ഭാഗ്യവാന്മാന്‍ എന്ന ചിന്ത ഉണ്ടാകും

2) അഹങ്കാരത്തിനു ശമനം വരും .

3) മനുഷ്യന്‍ ശക്തനാണ് . എന്തിനും പോന്നവനാണ് . പക്ഷേ ഒരു നിമിഷം മതി തകരാന്‍ എന്ന തിരിച്ചറിവ് വരും.

4) ഇന്നല്ലെങ്കില്‍ നാളെ നമുക്കും വരാം ഇങ്ങനെ ഒരു അവസ്ഥ എന്ന ചിന്തയ്ക്ക്

5) മരണത്തെ പേടിച്ചു കഴിയുന്ന നമുക്കിടയില്‍ ഒന്ന് മരിച്ചു കിട്ടിയെങ്കില്‍ എന്ന് കേഴുന്ന മനുഷ്യരും ഉണ്ട് ഈ ലോകത്ത് എന്ന അനുഭവ സാക് ഷ്യത്തിന്

6) കാരുണ്യത്തിന്‍റെ കണ്ണുകള്‍ തുറക്കപ്പെടാനുള്ള വഴി

7) ഒരു സാന്ത്വനത്തിന് പോലും വലിയ വിലയുണ്ട്‌ എന്ന തിരിച്ചറിവിന്

8) ഒരു മനുഷ്യന്റെ ഏറ്റവും വലിയ സൌഭാഗ്യം
മരണം വരെ ഒരു കേടുപാടും കൂടാതെ അവന്‍റെ അവയവങ്ങള്‍ അവന്‍റെ കൂടെ നില്ക്കുകയാണ് എന്ന തിരിച്ചറിവിന്

9) ദൈവം തന്ന അനുഗഹങ്ങളെ ഓര്‍ത്ത് ദൈവത്തെ സ്തുതിക്കാനുള്ള മനസ്സ് ഉണ്ടാവുന്നതിന്

10) മാരകവും ഭീകരവും വേദനാ ജനകവുമായ രോഗങ്ങളെ തൊട്ടു കാവലിനെ തേടാനുള്ള ചിന്തയ്ക്ക്

11) ഒരു വാക്ക് കൊണ്ട് ഒരു നോക്ക് കൊണ്ട് ഒരു പുഞ്ചിരി കൊണ്ട് കഴിയുന്ന എന്തെങ്കിലും സഹായം കൊണ്ട് അപരന്റെ വേദന കുറച്ചെങ്കിലും കുറച്ചു കൊടുക്കാന്‍ കഴിയുന്നതൊക്കെ ചെയ്യും എന്ന ചിന്തയ്ക്ക്

12) പണം ഉണ്ടെങ്കില്‍ എന്തും ആവാം എന്തും നേടാം എന്ന അബദ്ധ ധാരണയുടെ അവസാനത്തിന്

13) ഈ ജീവിതം ഒരു മായാ പ്രപഞ്ചം ആണ് പക്ഷേ ഇത് വെറും നൈമിഷികമാണ് , നാം വെറും യാത്രക്കാര്‍ മാത്രമാണ് എന്ന ചിന്തയ്ക്ക്

14) അനുവദിച്ചു കിട്ടിയ ജീവിതത്തിലെ ഓരോ ദിവസവും എത്ര മാത്രം അനുഗ്രഹമാണ് എന്ന ചിന്തയ്ക്ക് !!😊

2016 ഓഗസ്റ്റ് 10, ബുധനാഴ്‌ച

പ്രവാസി

വായിച്ചിരുന്നു പെണ്ണെ നിന്റെ കത്ത്

ആവുന്നെങ്കിൽ പ്രവാസിയുടെ  ഭാര്യ ആവണം  എന്ന്  പറഞ്ഞു  നീ  എഴുതിയ  ചെറിയ  കത്ത്  ആ കത്ത് ഞാനടക്കമുള്ള  പ്രവാസിയുടെ  നെഞ്ചൊന്ന്  പിടപ്പിച്ചപ്പോൾ ഞങ്ങളെ മനസാ പെണ്ണേ നീ അറിയാതെ പോയത്

കാത്തിരുന്ന്  ഖഫീലിന്റെയോ  മാനേജരുടെയോ കയ്യും  കാലും  പിടിച്ചു   കിട്ടുന്ന ലീവിന്  നാട്ടിലേക്ക്  പുറപ്പെടുമ്പോൾ
നിന്റെയും   മക്കളുടെയും  തിളങ്ങുന്ന  കണ്ണ്  കാണാനാ  പെണ്ണെ

പൈസ  ഇല്ലെങ്കിൽ
കടം  വാങ്ങിയിട്ടാണേലും
നാട്ടിൽ  പോവുമ്പോൾ 
ഒന്നും കൊണ്ട്  പോവില്ല
എന്ന് ജാടക്ക്  പറയുന്ന ഞങ്ങൾ 
കൊണ്ട് വരാൻ പറ്റുന്നതിൽ കൂടുതൽ സാധനം വാങ്ങി വരുന്നത്

നാട്ടിലെത്തിയാൽ വീടും തൊടിയും ചുറ്റിപ്പറ്റി നിൽക്കുന്നത്
കവലകളിൽ പോയി നിരങ്ങാൻ അറിയാഞ്ഞിട്ടോ  ബൈക്കും   എടുത്ത്  ചുറ്റാൻ അറിയാഞ്ഞിട്ടോ   അല്ല പെണ്ണെ .  

നാളെ   തിരിച്ചു പോയാൽ  ഒറ്റമുറിക്കുള്ളിലെ ഇരുമ്പ് കട്ടിലിൽ കിടന്ന്  നിന്നോടും  മക്കളോടും  ഒപ്പമുള്ള നിമിഷം  മനസ്സിൽ കണ്ട്  കൊണ്ട് സന്തോഷിക്കാനാ .
           
ലീവ്   തീരാറായി എന്ന് അറിയുന്ന നീ 
അത് നീട്ടി കിട്ടുമോ എന്ന് ചോദിച്ചു  കണ്ണ്  നിറയ്ക്കുമ്പോൾ
ഒന്നും പറയാതെ  മുറ്റത്തെക്ക്    ഇറങ്ങി നടക്കുന്നത്
കണ്ണിലെ  നനവ്  നീ കാണാതിരിക്കാനാ പെണ്ണെ

എപ്പാ  വന്നതെന്നും ,എപ്പാ  പോന്നതെന്നും  നാട്ടുകാരുടെ സ്ഥിരം  ചോദ്യത്തിന്  സങ്കടം  ഉള്ളിലൊതുക്കി  ചിരിച്ചും കൊണ്ട്  മറുപടി  കൊടുക്കുന്ന  ഞങ്ങൾ.

ഇടവഴിയിൽ  കാണുന്ന  പല  മുഖങ്ങളും  തിരിച്ചറിയാൻ  കഴിയാതെ,
സ്വന്തം  വീട്ടുകാർക്ക്  വിരുന്ന്  കാരനായി,
മക്കൾക്ക്  കളിപ്പാട്ടം  കൊണ്ട്  വരുന്ന  ആളായി
നാട്ടുകാർക്ക്  ഗൾഫുകാരനായി അങ്ങനെ  പലപേരിലും  ഞങ്ങൾ  ജീവിക്കുന്നു .

തിരിച്ചു     പോരുമ്പോൾ   അഴിച്ചു  വെച്ച  ഷർട്ട്   ഓർമ്മക്കായി  നിങ്ങൾ എടുത്ത്  വെക്കുമ്പോൾ
ഒരു  കഷ്ണം തുണി പോലും
ഞങ്ങൾ  കൊണ്ട് വരാറില്ല . 

പകരം    നിങ്ങളോട്  ഒന്നിച്ചു  ചിലവിട്ട  ദിവസങ്ങളിലെ ഓർമ്മയാണ് പെണ്ണെ .
ഞങ്ങൾ പ്രവാസികളുടെ ഖൽബിലെ  കുളിര്

പടി  ഇറങ്ങുബോൾ  നിന്റെ
കവിളിൽ നിനക്ക് മുത്തം തരുന്നത് എന്തിനാണ് എന്ന്  അറിയോ പെണ്ണെ നിനക്ക് .
നാള ഒരു പക്ഷേ ആണി അടിച്ച പെട്ടിയിലാ മടക്കമെങ്കിൽ പിന്നെ  ഒരു മുത്തം തരാൻ ഞങ്ങൾക്ക് കഴിയില്ലല്ലോ എന്ന്  ഓർത്തിട്ടാ .

പടിയിറങ്ങുന്ന ഞങ്ങടെ കണ്ണ് നിറഞ്ഞു  നീ കാണില്ല പെണ്ണെ  കാരണം  അപ്പോഴേക്കും
ഞങ്ങടെ മനസ്സ് ഞങ്ങൾ കരിങ്കല്ല്  ആക്കി മാറ്റിയിട്ടുണ്ടാവും .

നിന്റെ  കയ്യിലടിച്ചു  ചെയ്ത  സത്യങ്ങൾ  എല്ലാം  പാലിച്ചാലും  വല്ലപ്പോഴും  ഒരു
സിഗരറ്റിന്  തീ കൊളുത്തുന്നത്  നിന്നെയും  മക്കളെയും  പിരിഞ്ഞതിന്റെ  വിഷമം  മാറ്റാനാ പെണ്ണെ.

തിരിച്ചു  വന്നാൽ   തടി     മെലിഞ്ഞുപോയി    എന്ന്    പറഞ്ഞു  നിങ്ങടെ        കൈ  കൊണ്ട്    വിളമ്പി തരുമ്പോൾ ആണ് പെണ്ണെ
മരുഭൂമിയിലെ ചൂടിൽ വെന്തൊരുകിയ ഞങ്ങടെ ശരീരം ഒന്ന് പുഷ്ടിപ്പെടുന്നത്.

ഒഴിവ് കിട്ടുന്ന സമയത്തെല്ലാം
മാറിൽ തലചായ്ച്ചു നിങ്ങൾ മയങ്ങുബോൾ
ഇട നെഞ്ചിലേക്ക് നിങ്ങടെ കണ്ണ് നീരിന്റെ 
ചൂട്  പടരുമ്പോൾ . ഞങ്ങടെ   കണ്ണ്  നനയാത്തത്  പെയ്തൊഴിയാൻ കണ്ണ് നീര്  ബാക്കി ഇല്ലാത്തത് കൊണ്ടാണെന്ന്  നീ മനസ്സിലാക്കണം പെണ്ണെ.

പടി  ഇറങ്ങുമ്പോൾ...
പോവാതിരുന്നോടെ  എന്നും  നാട്ടിൽ  എന്തേലും
പണിക്കു പോയ്ക്കൂടേ  എന്നും  നിങ്ങൾ  ചോദിക്കുമ്പോൾ...
മനസ്സിൽ  ഞങ്ങളും  ചോദിക്കാറുണ്ട്  പെണ്ണെ
ആർക്ക് വേണ്ടിയാണ് ഞങ്ങളീ  കടല്   കടക്കുന്നത് എന്ന്.

പ്രവാസി ആവാൻ  വിധിക്കപ്പെട്ടതിന്റെ  പേരിൽ
ഒരുപാട്  സങ്കടപ്പെട്ടിട്ടുണ്ടെങ്കിലും.
അറിയാതെ    ഈ പ്രവാസത്തെ ഇഷ്ടപ്പെടുന്നത്  തന്റെ കുടുംബം അല്ലലില്ലാതെ കഴിയുന്നത് കാണാനാ പെണ്ണെ.

ആഗ്രഹമുണ്ട് പെണ്ണെ 
നല്ലൊരു മകനായി, 
നല്ലൊരു ഭർത്താവായി,
നല്ലൊരു ഉപ്പയായി,
നാട്ടുകാർക്ക് പ്രിയപ്പെട്ടവനായി,
ജീവിച്ചു മരിക്കാൻ. 
അതിനി പ്രവാസിയായിട്ടെങ്കിൽ അങ്ങനെ നാടനായിട്ടെങ്കിൽ അങ്ങനെ......

ജീവിതം നഷ്ട്ടപ്പെട്ട, 
ജരാ നരകൾ ബാധിച്ച്‌
രോഗവും പേറി 
ചണ്ടിയായ  ശരീരവും കൊണ്ട് 
ഞങ്ങൾ കടല് കടന്ന് വരുമ്പോൾ മനസ്സില് പോലും പറയല്ലേ പെണ്ണെ .
ഇത്രയും കാലം നിങ്ങൾ
എന്ത് ഉണ്ടാക്കി എന്ന് .
വേദന മാത്രം തിന്ന് ജീവിച്ച ഈ  ശരീരം
അത്  താങ്ങി എന്ന് വരില്ല ......

2016 ഓഗസ്റ്റ് 9, ചൊവ്വാഴ്ച

#ക്വിറ്റിന്ത്യാദിനം_ആഗസ്റ്റ്9#

ബ്രിട്ടൺ നാടുവിടണമെന്ന് ഭാരതം വിളിച്ചു പറഞ്ഞപ്പോൾ ( 1942) ബ്രിട്ടണ് ജയ ജയ പാടിക്കൊണ്ട്, സാർവ്വ ദേശീയ കമ്മ്യുണിസ്റ്റ് വിപ്പ്ളവം സ്വപ്നം കണ്ട് ബ്രിട്ടീഷ് കമ്മ്യുനിസ്ത് പാർട്ടിക്ക്  വിടുവേല ചെയ്ത് രാജ്യത്തിൻറെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ   ഒറ്റിക്കൊടുത്ത കമ്മ്യൂണിസ്റ്റുകൾ ... ഇവരുടെ കൊടും വഞ്ചനകൾ ഓർക്കുക ...
1. ഗാന്ധിജിയും നേതാജിയും ഉൾപ്പെടെയുള്ള നേതാക്കളെ കുരുടൻ മിശിഹമാർ എന്നാക്ഷേപിച്ചു. !!

2. സ്വാതന്ത്ര്യ സമര നേതൃത്വം ബൂർഷ്വാസിയുടേതാണെന്ന് അധിക്ഷേപിച്ച് സമരത്തെ തള്ളിപ്പറഞ്ഞു.!!

3. ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുത്തു.  സമരസേനാനികളുടെ വീടുകൾ ബ്രിട്ടീഷ് പട്ടാളത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്തു.
ഇതിന് സ.ഹായം തേടി കമ്മ്യൂണിസ്റ്റ്  പാർട്ടി നേതാവ് പി.സി.ജോഷി ബ്രിട്ടീഷ് അഭ്യന്തര സെക്രട്ടറി റജിനാൾഡ് മാക്സ് വെലിന് കത്തെഴുതി.!!

4. ഭാരതം ഒരൊറ്റ രാഷ്ട്രമല്ലെന്നും നിരവധി രാഷ്ട്രങ്ങൾ ചേർന്നതാണെന്നും നിലപാടെടുത്തു .!!

5 മുഹമ്മദാലി ജിന്നയെ മതേതരവാദിയായി വാഴ്ത്തി പാക്കിസ്ഥാൻ വാദത്തെ അനുകൂലിച്ചു. !!

6. സ്വാതന്ത്ര്യം ലഭിച്ചതിനെ അംഗീകരിക്കാതെ ആഗസ്റ്റ് 15 നെ ആപത്ത് 15 എന്നു് പറഞ്ഞ് കരിദിനം ആചരിച്ചു  !!.......

ഇപ്പോഴിതാ യുവസാഗരത്തിന്റേയും മറ്റും പേരിൽ മാരീചൻമാർ പൊൻമാനിൻറെ വേഷമിട്ടു്  ഇറങ്ങിയിരിക്കുന്നു.

താടിയും മുടിയും വെട്ടാത്ത അന്യദേശക്കാരായ കുറെ  വിപ്പ്ളവ(?) വിരൂപികളുടെ ചുവർ ചിത്രത്തിലേക്ക് നോക്കിയിരുന്നു കൊണ്ട്  രാജ്യസ്നേഹം തള്ളുന്ന കാപട്യത്തിൻറെ കറുത്ത മുഖങ്ങളെ തിരിച്ചറിയുക !!

വന്ദേമാതരം !!

ഇന്ത്യയ്ക്ക് എന്തായിരുന്നു *ഇന്ത്യന് നാഷണല് കോണ്ഗ്രസ്*എന്ന പ്രസ്ഥാനം

ലോക മനസ്സാക്ഷിയുടെ മാണിക്യ കൊട്ടാരത്തിൽ വിരാജിക്കുന്ന മഹനീയ സുൽത്താൻ ,ഭാരതാംബക്ക് വേണ്ടി പിടഞ്ഞു വീണ രാഷ്ട്രപിതാവ്  ഗാന്ധിജിയുടെ പ്രസ്ഥാനം !!

മതത്തിൻറെ പേരിൽ വിഘടന വാദം ഉയർത്തിയ മുസ്‌ലിംലീഗിനോട് , "അല്ലാഹുവിന്  സുജൂദ് ചെയ്യുന്ന ഓരോ തരി മണ്ണും  പ്രപഞ്ചത്തിൽ എവിടെയാണെങ്കിലും അത് മസ്ജിദാണെന്ന പ്രവാചകൻറെ പ്രകീർത്തനം  പ്രകമ്പനം കണക്കെ പ്രസ്താവിച്ച് ,മതത്തിൻറെ പേരിൽ എന്തിനീ രാജ്യം കീറിമുറിക്കണം എന്ന വിളിച്ച് പറഞ്ഞ  വിഭജന,വിഘടന വാദത്തെ ശക്തിയുക്തം എതിർത്ത നെഹ്‌റുജിയുടെ  പ്രസ്ഥാനം !!

ഹിന്ദു - മുസ്ലിം ഐക്യം ഇല്ലാതെ ഒരു ഇന്ത്യയില്ല ,എന്നുറക്കെ ഉൽഖോഷിച്ച്  കൊണ്ട് ,ഞാനൊരു ഒന്നാംതരം  മുസ്ലിം ആണെന്നും മുസ്ലിമിൻറെ പേര് പറഞ്ഞുള്ള പാകിസ്താൻ  നിർമാണത്തിന് എന്നെ കിട്ടില്ല എന്ന് മുസ്ലിം ലീഗ് നേതാവ് വിഭജന  വിഘടന വാദി ജിന്നയുടെ മുഖത്തേക്ക് നോക്കി ആക്രോശിച്ച ഇൻഡ്യൻ സോഷ്യലിസ്റ്റ്‌ ഇസ്ലാമിസ്റ്റ് ആയിരുന്ന,ഇൻഡ്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മനത്രി,ലോകം കണ്ട എറ്റവും നല്ല ഖുർആൻ പണ്ഡിതൻ മൗലാനാ അബ്ദുൽകലാം ആസാദിന്റെ പ്രസ്ഥാനം !!

ഉറങ്ങിക്കിടന്ന ഇൻഡ്യൻ മുസ്ലിംകളെ രാജ്യസ്നേഹതിന്റെ വീരഗാഥകൾ പറഞ്ഞു കേൾപിച്ചു സ്വാതന്ത്ര്യ സമര പോരാട്ടഭൂമിയിലേക്ക്‌ ആനയിച്ച,
വിഘടന വാദത്തെ നഖശിഖാന്തം എതിർതതിന്റ് പേരിൽ മുസ്ലിം ലീഗിൻറെ കണ്ണിലെ കരടായി മാറിയ ധീരനായ വീരപുത്രൻ  ,കൊടുങ്ങല്ലൂരിന്റെ സന്തതി മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബിൻറെ പ്രസ്ഥാനം !!

ഈ നാടിനു വേണ്ടി ഞാൻ ജീവിച്ചു.
ഈ നാടിനു വേണ്ടി ഇപ്പഴും ജീവിക്കുന്നു.
ഇനിയും ഈ നാടിനു വേണ്ടി ജീവിക്കും.
ഈ രാജ്യത്തിന്  വേണ്ടി വന്നാൽ എൻറെ രകതതുള്ളികൾ കൊണ്ട്  ഇതിഹാസം എഴുതും എന്ന് പറഞ്ഞ് രാജ്യത്തിന് വേണ്ടി പിടഞ്ഞു വീണ ലോകം കണ്ട ഒരേ  ഒരു ഉരുക്കുവനിത,
ഇന്ദിരാജിയുടെ പ്രസ്ഥാനം !!

പിറന്ന  മണ്ണിനോട് പിരിഷം കാണിച്ചതിന്റെ പേരിൽ  പിടഞ്ഞു വീഴേണ്ടി വന്ന ലോകം കണ്ട മാതൃകാ ഭരണാധികാരി രാജീവിന്റെ പ്രസ്ഥാനം.!

645 ജില്ലകൾ അടങ്ങിയ കോടാനുകോടി കാതങ്ങൾ ഉള്ള ഇന്ത്യ രാജ്യത്തിലെ  ഇത്തിരി പോന്ന ഒരു ഇട്ടാവട്ടത്തിലെ ഇറയത്ത്‌ ഇരുന്ന്  കൊണ്ട് ഇമവെട്ടം കാണിച്ച്  ഇൻഡ്യൻ നാഷണൽ കോണ്‍ഗ്രസിന്‌ നേരെ നോക്കി ഇത്തിരി മുള്ളിയാലും മുക്കിയാലും  മുട്ടൽ മാറുമെന്നല്ലാതെ  വിഘടന വിഭജന വാദി സന്തതികളേ ഒന്നോർക്കുക.

ഇടനെഞ്ച് തകർക്കുന്ന ബ്രിട്ടീഷ്‌ റൈഫിളുകൾക്ക് മുന്നിൽ  വിരിമാറു കാണിച്ച് ഇടറാതെ, തളരാതെ,പതറാതെ പോരാടി, ഇന്ന്  നീയടക്കം വലിച്ചു കയറ്റുന്ന സ്വാതന്ത്ര്യത്തിൻറെ ജീവവായു കൊണ്ട് ഈ നാടിന് പുതുജീവൻ നൽകിയ ഞങ്ങളുടെ ചങ്കിലെ ചോരയായ ഈ ഇതിഹാസ പ്രസ്ഥാനത്തെ  ഈർക്കിൽ കൊടിയായ
നിങ്ങൾക്ക് ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാൻ
കഴിയില്ല !!

ജയ് _ഇന്ത്യന് നാഷണല് കോണ്ഗ്രസ് കോണ്‍ഗ്രസ്‌_

     *അഭിമാനിക്കുക കോണ്ഗ്രസ്ആയതിൽ*